വനംവകുപ്പ് നടത്തിയ പരിശോധനയിൽ ധോണി (പിടി-7) എന്ന കാട്ടാനയുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെടുത്തു. സ്ഥിരമായി ജനവാസമുള്ള പ്രദേശത്ത് ഇറങ്ങുന്ന ആനയെ തുരത്താൻ നാടൻ തോക്കുകളിൽ നിന്നാണ് പെല്ലറ്റുകൾ പ്രയോഗിച്ചതെന്നാണ് സംശയം. പെല്ലറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായെന്നാണ് വനംവകുപ്പിന്റെ നിഗമനം.
രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യമനുസരിച്ച്, പുതിയ കാര്യം ആരംഭിക്കുന്നതിനു മുമ്പ് മധുരപലഹാരങ്ങൾ കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്റെ കാര്യത്തിലും ഇന്ത്യക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള പരമ്പരാഗത ഹൽവ ചടങ്ങ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ സാന്നിധ്യത്തിൽ നടക്കും.
വന്യ ജീവികളെ ഭയക്കാതെ ബസിൽ സുരക്ഷിതമായ പ്രഭാത യാത്ര. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബജറ്റ് ടൂറിസം സെൽ രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. ആദ്യ ദിവസം എല്ലാ സീറ്റുകളിലുമായി 49 പേരാണ് കാടിന്റെ ഭംഗി ആസ്വദിക്കാനെത്തിയത്.