ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

Aug 3, 2022, 09:54 AM IST

‘ഓപ്പറേഷൻ എഎഎച്ച്ടി’ വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ജൂലൈ മാസത്തെ കണക്കുകളാണ്, ആർ.പി.എഫ് പുറത്തു വിട്ടത്. മോചിപ്പിച്ചവരിൽ 151 ആൺകുട്ടികളും, 32 പെൺകുട്ടികളും ഉൾപ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്.

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും

Aug 3, 2022, 09:46 AM IST

നിറപുത്തരി ആഘോഷങ്ങൾക്കായി, ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെയാണ് നിറപുത്തരി ചടങ്ങ് നടക്കുക. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന്, പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.

യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെത്തി

Aug 3, 2022, 10:02 AM IST

റഷ്യൻ അധിനിവേശത്തിനുശേഷം യുക്രൈനിൽ നിന്ന് പുറപ്പെടുന്ന, ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തി. ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതു മുതൽ, കരിങ്കടൽ വഴിയുള്ള കപ്പൽഗതാഗതം റഷ്യ തടഞ്ഞിരുന്നു. തുർക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ടാണ് കപ്പലിന് വഴിയൊരുക്കിയത്.