രാജ്യത്ത് 19406 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രാജ്യത്ത് 19406 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Aug 6, 2022, 12:26 PM IST

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 49 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്.

തായ്‌വാനെ വീണ്ടും ഭീഷണിപ്പെടുത്തി ചൈന: പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

Aug 6, 2022, 12:27 PM IST

പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്‌വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനങ്ങൾ.

വനിതാ സൈനികർക്കായി 'ടാക്റ്റിക്കല്‍ ബ്രാ' അവതരിപ്പിക്കാൻ അമേരിക്ക

Aug 6, 2022, 01:45 PM IST

തങ്ങളുടെ വനിതാ സൈനികര്‍ക്കായി ടാക്റ്റിക്കല്‍ ബ്രേസിയര്‍ വികസിപ്പിച്ച്, യുഎസ് സൈന്യം. മസാച്യുസെറ്റ്സിലെ നാറ്റിക്കിലുള്ള, യുഎസ് ആർമി കോംബാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്‌മെന്റ് കമാന്‍ഡ് സോള്‍ജ്യര്‍ സെന്ററിലാണ്, ഇതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.