2023 യു.എ.ഇയിൽ സുസ്ഥിരതയുടെ വർഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ എക്സ്പോ സിറ്റി ദുബായിൽ നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി സിഒപി 28 ന് രാജ്യം തയ്യാറെടുക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ബ്രിട്ടനിൽ വൈറൽ. സംഭവത്തിൽ പ്രതിഷേധം രൂക്ഷമാണ്. സംഭവത്തെ 'വിധിയിലെ പിഴവ്' എന്ന് പറഞ്ഞ ഋഷി സുനക് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 പൗണ്ട് പിഴ ഈടാക്കും.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ നാശനഷ്ടം നികത്തുന്നതിന്റെ ഭാഗമായി പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവായത്.