2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്

Sep 21, 2022, 12:26 PM IST

യൂറോ 2024 ലെ യോഗ്യതാ പ്രക്രിയയിൽ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ യുവേഫ, ഫിഫ, ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കിയിട്ടുണ്ട്.

രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

Sep 21, 2022, 12:02 PM IST

എലിസബത്ത് രാജ്ഞി മരിച്ചില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. "രാജ്ഞി മരിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. അതിനാൽ, രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയും" എന്നാണ് മാർക്ക് ഹേഗ് എന്നയാൾ ടെലിവിഷൻ ജീവനക്കാരോട് പറഞ്ഞത്. പൊലീസ് ഇയാളെ ഉടനെ അറസ്റ്റ് ചെയ്തു.  

ലോകത്തെ ആദ്യ പറക്കും ബൈക്കുകള്‍ യുഎസ്സില്‍

Sep 21, 2022, 01:01 PM IST

വാഹനപ്രേമികളെ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക്. ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിച്ച് യുഎസിൽ അവതരിപ്പിച്ചത്. 777000 ഡോളറാണ് റ്റുറിസ്‌മോ എന്ന് വിളിക്കുന്ന ഈ ഹോവര്‍ ബൈക്ക് നിര്‍മിക്കാന്‍ ഇപ്പോള്‍ ചെലവായത്.