ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. അലയ അപ്പാർട്ട്മെന്റ് എന്ന കെട്ടിടമാണ് തകർന്നു വീണത്. യു പി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
'ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്' എന്ന ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി. സംഭവത്തിൽ സന്തോഷി തിങ്കളാഴ്ച മുംബൈ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ അർബൻ നിധി ലിമിറ്റഡ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.