ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. 44 കാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡേണിന്റെ അപ്രതീക്ഷിത രാജി ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നയിച്ചത്.
ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി സിയെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമ ഭേദഗതി പ്രകാരം വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.
ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്.