500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി ജുനൈസ് പിടിയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി ജുനൈസ് പിടിയിൽ

Jan 23, 2023, 10:05 PM IST

എറണാകുളം കളമശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിലെ മുഖ്യപ്രതി ജുനൈദ് പിടിയിൽ. മലപ്പുറത്ത് നിന്നാണ് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലേക്കെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്. ഇറച്ചി പിടിച്ചെടുത്ത വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകളും ലഭിച്ചിരുന്നു.

വനിതാ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

Jan 23, 2023, 09:36 PM IST

ഫ്ലൈറ്റ് അറ്റൻഡന്‍റിനോട് മോശമായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഒരു യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെടുകയും മറ്റൊരു യാത്രക്കാരൻ പ്രശനത്തിൽ ഇടപ്പെടുന്നതുമായ വീഡിയോ വൈറലായിരുന്നു.

പാകിസ്ഥാൻ ഇരുട്ടിൽ തന്നെ; വൈദ്യുത പ്രതിസന്ധി പൂർണമായി പരിഹരിക്കാനായില്ല

Jan 24, 2023, 07:16 AM IST

പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം.