ഒക്ടോബർ 12ന് ഇന്ത്യയിൽ 5ജി സേവനങ്ങൾ എത്തുമെന്ന് സൂചന
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒക്ടോബർ 12ന് ഇന്ത്യയിൽ 5ജി സേവനങ്ങൾ എത്തുമെന്ന് സൂചന

Sep 22, 2022, 07:55 PM IST

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 12ന് 5ജി സേവനങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് ആദ്യവാരം നടന്ന ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റത്.റിലയൻസ് ജിയോ ,എയർടെൽ ,വൊഡാഫോൺ ഐഡിയ കൂടാതെ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾ ആണ് ലേലത്തിൽ പങ്കെടുത്തത്.

സി.പി.എം. തീകൊണ്ട് തല ചൊറിയുകയാണെന്ന് കെ. സുധാകരൻ

Sep 22, 2022, 07:43 PM IST

എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ. സി.പി.എം തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് പൊലീസ് നൽകിയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നീട് പ്രവർത്തകനെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും സമാനമായ രീതിയിൽ ചോക്ലേറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

യൂറോപ്പിൽ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വീട്

Sep 22, 2022, 08:18 PM IST

ഊർജ്ജ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള വഴികൾ കണ്ടെത്താൻ യൂറോപ്യൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീട്. തെക്കൻ ഇറ്റലിയിലെ സാൻയോ സർവകലാശാലയിലെ ഗവേഷകരാണ് രണ്ട് ലക്ഷ്യങ്ങളും തകർത്ത ഒരു പരിഹാരവുമായി രംഗത്തെത്തിയത്. ഗവേഷണ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും കൺസോർഷ്യവുമായി ചേർന്ന്, അവർ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂറോപ്പിലെ ആദ്യത്തെ വീട് നിർമ്മിച്ചു.