സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി സതീശൻ കത്തയച്ചു.
കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ, ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും, വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി, അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്റെ ഒരേ പതിപ്പിൽ, രണ്ട് മെഡലുകൾ നേടുന്ന, ആദ്യ ഇന്ത്യൻ താരമായി.
മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു.