മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി

Sep 20, 2022, 09:59 AM IST

മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്, മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെൻബാം ട്വിറ്ററിലൂടെ അറിയിച്ചു.

മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്

Sep 20, 2022, 10:15 AM IST

മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി, നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. വെറ്ററിനറി ഡോക്ടർമാർ, കന്നുകാലി ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവര്‍ എന്നിവർക്ക് വാക്സിൻ നൽകും.

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Sep 20, 2022, 10:24 AM IST

വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന്, ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികൾ ഈ കെണിയിൽ വീഴരുതെന്നും, കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.