യുഎഇയില്‍ ഇന്ന് 998 പേർക്ക് കൊവിഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുഎഇയില്‍ ഇന്ന് 998 പേർക്ക് കൊവിഡ്

Aug 5, 2022, 06:49 PM IST

യുഎഇയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് ഇന്ന് 998 പേർക്ക്, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ ഇടവേളയിൽ ഇതാദ്യമായാണ്, പ്രതിദിന കൊവിഡ് കേസുകൾ, 1000 ത്തിൽ താഴെയാകുന്നത്.

മനുഷ്യ വന്യജീവി സംഘർഷം; 24 മണിക്കൂറിനകം സംസ്ഥാനം നഷ്ടപരിഹാരം ലഭ്യമാക്കണം

Aug 5, 2022, 05:36 PM IST

മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്‍റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ നടി ഉപാസന സിങ് കോടതിയില്‍

Aug 5, 2022, 05:43 PM IST

മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ഉപാസന സിംഗ് കോടതിയിൽ. വ്യാഴാഴ്ചയാണ് താരത്തിനെതിരെ ഉപാസന കോടതിയെ സമീപിച്ചത്. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്‍റെ പ്രമോഷനിൽ പങ്കെടുക്കാൻ ഹർനാസ് കരാർ ഒപ്പിട്ടെങ്കിലും പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.