വിശ്വാസങ്ങളും, മുത്തശ്ശിക്കഥകളും ഉറങ്ങുന്ന നിരവധി നാടുകൾ നമ്മുടെ രാജ്യത്തുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഇടമാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഭാംഗഡ് കോട്ട. ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രേതനഗരം എന്നും ഈ കോട്ടക്ക് പേരുണ്ട്. സൂര്യോദയത്തിന് മുൻപും, സൂര്യോദയത്തിന് ശേഷവും സഞ്ചാരികൾ കോട്ടക്കുള്ളിൽ പ്രവേശിക്കരുത് എന്ന് പുരാവസ്തു ഗവേഷകർ വലിയൊരു കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ നവരത്നങ്ങളിൽ ഒരാളും, ആംബറിലെ ഭരണാധികാരിയുമായിരുന്ന ഭാൻസിംഗിന്റെ സഹോദരൻ രാജാ ഭഗവത് സിംഗ് ഇളയമകൻ മാധവ് സിംഗിന് വേണ്ടി എ.ഡി 1573 ലാണ് ഭാംഗഡ് കോട്ട പണികഴിപ്പിച്ചത്. 1720 വരെ കോട്ട അതിന്റെ സർവ്വ പ്രൗഢിയോടുംകൂടി തല ഉയർത്തി നിന്നിരുന്നു എന്ന് ചരിത്രം പറയുന്നു. 9000 വീടുകളുള്ള ഒരു വലിയ ഗ്രാമം തന്നെ കോട്ടക്ക് ചുറ്റും നിലനിന്നിരുന്നു. പ്രധാനമായും രണ്ട് കഥകളാണ് കോട്ടയെ ചുറ്റിപ്പറ്റി പറയപ്പെടുന്നത്. കൊട്ടാരത്തിലെ അതിസുന്ദരിയായ രാജകുമാരി രത്നാവതിയെ മോഹിച്ച സിംഗിയ എന്ന മന്ത്രവാദിയുടെ ശാപത്താൽ കോട്ട നശിക്കപ്പെട്ടു എന്ന് ഒരു കൂട്ടർ വിശ്വസിക്കുമ്പോൾ, പ്രദേശത്ത് താമസിച്ചിരുന്ന ബാബാ ബാലുനാഥ് എന്ന സിദ്ധന്റെ ശാപമാണ് കാരണമെന്നുള്ള കഥയും നിലനിൽക്കുന്നു. പ്രദേശവാസികൾ പലരും കോട്ടയിൽ രാജകുമാരിയുടെയും, മന്ത്രവാദിയുടെയും ആത്മാവ് അലയുന്നുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. കോട്ടക്കകത്ത് നിരവധി ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ഇപ്പോഴും കാണാം. ബാബാ ബാലുനാഥിനെ അടക്കം ചെയ്ത സ്ഥലവും ഒരു പ്രത്യേക അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ലാഹോറി ഗേറ്റ്, അജ്മീരി ഗേറ്റ്, ഫിൽബാരി ഗേറ്റ്, ഡൽഹി ഗേറ്റ് എന്നിങ്ങനെ നാല് പ്രധാന കവാടങ്ങൾ കോട്ടയെ ഇന്നും സംരക്ഷിച്ചിരിക്കുന്നു. കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിൽ കൊട്ടാരം നർത്തകിമാർ താമസിച്ചിരുന്ന വീടിന്റെ ശേഷിപ്പുകളും കാണാം. ഡൽഹിയിൽ നിന്നുള്ള പാരാനോർമൽ ഗവേഷകനായ ഗൗരവ് തിവാരി, ഗവേഷണ സംഘത്തോടൊപ്പം ഒരു രാത്രി കോട്ടയിൽ താമസിച്ച് പ്രേതങ്ങൾ ഇല്ലെന്ന് വാദിച്ചെങ്കിലും 5 വർഷങ്ങൾക്ക് ശേഷം 2016 ജൂലൈ 7 ന് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആയിരുന്നെങ്കിലും നെഗറ്റീവ് ശക്തികൾ തന്നെ പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നത്രേ. ഇതെല്ലാംകൊണ്ട് തന്നെ പ്രേതവേട്ടക്കാരുടെ ഇഷ്ട ഇടമാണ് ഭാംഗഡ് കോട്ട.
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ ജഡ്ജിയുടെ നിയമനത്തിന്റെ മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്തു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പഠാൻ' ജനുവരി 25ന് തിയേറ്ററുകളിലെത്തും.2 മണിക്കൂർ 26 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ്. രണ്ടാം പകുതി ഒരു മണിക്കൂറും 16 മിനിറ്റുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്.