വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മോദിക്കെതിരെ കമന്റ്; പരാതി നല്‍കി നസ്ലിന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മോദിക്കെതിരെ കമന്റ്; പരാതി നല്‍കി നസ്ലിന്‍

Sep 19, 2022, 05:37 PM IST

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റുകൾ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്താൻ, സൈബർ സെല്ലിൽ പരാതി നൽകുമെന്ന് യുവനടൻ നസ്ലിൻ. വളരെ ഗുരുതരമായ പ്രശ്നമായതിനാൽ അത് ആരായിരുന്നാലും തന്നെ പുറത്തുകൊണ്ടുവരണമെന്നും നസ്ലിൻ പറഞ്ഞു.

പത്ത് ദിവസത്തിനുള്ളില്‍ 360 കോടി കളക്ഷനുമായി 'ബ്രഹ്‍മാസ്‍ത്ര'

Sep 19, 2022, 05:26 PM IST

തുടർച്ചയായ പരാജയങ്ങൾക്ക് ബോളിവുഡിന്റെ മറുപടിയായി രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ 'ബ്രഹ്മാസ്ത്ര'. 10 ദിവസം കൊണ്ട് 360 കോടി രൂപയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷൻ. 207.90 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണിത്.

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

Sep 19, 2022, 04:26 PM IST

സംസ്ഥാനത്ത് റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയ