സിനിമാ ടെലിവിഷൻ താരം രാഖി സാവന്ത് അറസ്റ്റിൽ. മോഡലും നടിയുമായ ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാഖി സാവന്ത് തന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്നാണ് നടി ആരോപിക്കുന്നത്. ഇന്ന് പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.എം.എ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സൗകര്യം ഒരുക്കും.
ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും പരിശീലകരും പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരെ കാണുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. കായിക മന്ത്രാലയവുമായി താരങ്ങൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കാണുമെന്ന് ഠാക്കൂർ പ്രഖ്യാപിച്ചത്.