മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

Aug 3, 2022, 04:04 PM IST

മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിനടുത്ത അപ്രോച്ച് റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തമാണ് അടയ്ക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതം കുഴിയില്‍ നിറയ്ക്കുന്ന ജോലിയാണ് നിലവില്‍ നടക്കുന്നത്.

ഗര്‍ഭഛിദ്രാവകാശം നിലനിര്‍ത്താൻ തീരുമാനിച്ച ആദ്യ യു.എസ് സംസ്ഥാനമായി കാൻസസ്

Aug 3, 2022, 05:33 PM IST

ഓഗസ്റ്റ് 2 ന് നടന്ന വോട്ടെടുപ്പിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം നിലനിർത്തണമെന്ന് യു.എസ് സംസ്ഥാനമായ കാൻസസ് തീരുമാനിച്ചു. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് ജൂണിൽ സുപ്രീം കോടതി വിധിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം വോട്ടിലൂടെ അവകാശം നിലനിർത്താൻ തീരുമാനിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ

Aug 3, 2022, 05:37 PM IST

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായി, സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ് സർക്കാർ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.