കഴിഞ്ഞ 17 വർഷമായി ഒരു വനിത ബദ്ധശത്രുവായ രാജ്യത്തിന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്ന വാർത്ത അമേരിക്കക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അന ബൈലൻ മോണ്ടെസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രഥമ പദവിയിലിരുന്ന് കൊണ്ട് തന്നെ രാജ്യത്തെ ഒറ്റുകൊടുത്തു. എഫ്.ബി.ഐയെ പോലും കബളിപ്പിച്ച അന പിന്നീട്, രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന കുപ്രസിദ്ധിയും നേടി. ജനുവരി ആറിന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അനക്ക് ഇപ്പോൾ 65 വയസ്സ്. പിതാവ് ആൽബെർട്ടോ മോണ്ടെസ് 1957 ൽ ജർമനിയിലെ ന്യൂറെംബെർഗിൽ യു.എസിന് വേണ്ടി ജോലി ചെയ്തിരുന്ന കാലത്താണ് അനയുടെ ജനനം. 1984 ൽ ജോൺ ഹോപിൻസ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റോണൾഡ് റീഗന്റെ നയങ്ങളെ അംഗീകരിക്കാൻ കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്ന അനക്ക് കഴിയുമായിരുന്നില്ല. അനയുടെ വാക്കുകളും, പ്രവർത്തനങ്ങളും ക്യൂബൻ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിക്കരാഗ്വായെ രക്ഷിക്കുക എന്ന വലിയൊരു ദൗത്യം ക്യൂബൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അനയെ ഏൽപ്പിച്ചു. അതിന്റെ ആദ്യപടിയായിരുന്നു ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിലെത്തുക എന്നത്. ഇതോടൊപ്പം ക്യൂബൻ പരിശീലനവും രഹസ്യമായി സ്വീകരിച്ചതോടെ അന ഒരു സമ്പൂർണ ക്യൂബൻ ചാരവനിതയായി മാറികഴിഞ്ഞിരുന്നു. ഇന്റലിജൻസ് റിസർച്ച് സ്പെഷ്യലിസ്റ്റായി ജോലി ആരംഭിച്ച അന വളരെ വേഗം ഡി.ഐ.എയിലെ മികച്ച ഉദ്യോഗസ്ഥ എന്ന ഖ്യാതി നേടി. 1992 ൽ അനലിസ്റ്റ് പ്രോഗ്രാമറായതോടെ ക്യൂബൻ സൈന്യത്തെക്കുറിച്ച് പഠിക്കാൻ അവസരവും ലഭിച്ചപ്പോൾ ക്യൂബൻ റാണി എന്ന പേരും അന സ്വന്തമാക്കി. എന്നാൽ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുമ്പോഴും ക്യൂബയുടെ വിശ്വസ്ഥയായ ചാരവനിത തന്നെയായിരുന്നു അവർ. അമേരിക്കൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും, അമേരിക്കയുടെ ക്യൂബൻ കാഴ്ചപ്പാടുമെല്ലാം ഡബിൾ ഏജന്റിന്റെ റോളിൽ കൃത്യമായി അന ക്യൂബയിൽ എത്തിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാല് ചാരൻമാരുടെ വിവരവും ക്യൂബയിലെത്തി. രഹസ്യങ്ങൾ കൈമാറാൻ ഹാർഡ് ഡിസ്ക്, കുറിപ്പുകൾ, ഡോക്യുമെന്റ് എന്നിവ ഒന്നും തന്നെ അവർ ഉപയോഗിച്ചില്ല. എല്ലാം അണുവിടാതെ ഓർമ്മയിൽ സൂക്ഷിച്ചായിരുന്നു കൈമാറ്റം.
സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്സറില് 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 7.55 ന് പുറപ്പെടേണ്ടിയിരുന്ന സിംഗപ്പൂർ സ്കൂട്ട് എയർലൈൻസ് വിമാനം റീഷെഡ്യൂൾ ചെയ്ത് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ടു.
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.