ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ചെടി. കിഴക്കൻ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ നിന്നും കണ്ടെടുത്ത ഈ സസ്യത്തിന് ഡെൻഡ്രോക്നൈസ് മോറോയിഡ്സ് എന്നും പേരുണ്ട്. സൂയിസൈഡ് പ്ലാന്റിനെക്കുറിച്ച് കൂടുതലറിയാം കഥയിലൂടെ. ഈ ചെടിയുടെ ചെറുസ്പർശം പോലും, ദേഹത്ത് മരിക്കാൻ തോന്നുന്ന തരത്തിലുള്ള വേദനക്ക് ഇടയാക്കുന്നതിനാലാണ് ഇത്തരമൊരു പേര് ലഭിച്ചത്. 1866 ലാണ് ആദ്യമായി ആത്മഹത്യാ ചെടിയെക്കുറിച്ച് ലോകം അറിഞ്ഞത്. ഈ സമയത്ത് വനപ്രദേശങ്ങളിലൂടെ കടന്നുപോയ അനേകം മൃഗങ്ങൾ ചത്തുവീഴുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. സഞ്ചാരത്തിനായി ഉപയോഗിച്ച കുതിരകളായിരുന്നു കൂടുതൽ. ഇവയെല്ലാം തന്നെ ഒരേ പാതയിലൂടെ കടന്നുപോയവരും, ഒരേ സസ്യവുമായി സമ്പർക്കത്തിൽ വന്നവയുമാണെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി സൈനികർ ആത്മഹത്യാ ചെടിയുടെ സ്പർശനത്താലുള്ള അസഹ്യ വേദനയാൽ സ്വയം വെടിവെച്ച് മരിച്ചതും, വേദനയെ അതിജീവിച്ചവർ വൈദ്യസഹായം തേടിയതും കൂടിയായപ്പോൾ കൊലയാളി ചെടിയുടെ ക്രൂരത ലോകം അറിഞ്ഞ് തുടങ്ങി. മൊളൂക്കാസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും ഈ ചെടിയെ കണ്ടെടുത്തു. ഹൃദയാകൃതിയിലുള്ള ഇലയുള്ള, 3 മുതൽ 15 അടിവരെ ഉയരമുള്ളതുമായ ഈ ചെടി സാധാരണ ഒരു സസ്യമായി തോന്നുമെങ്കിലും അടുത്തറിയുമ്പോഴാണ് അതിന്റെ അപകടം വ്യക്തമാവുന്നത്. ചെടിയുടെ ഇലകളിൽ കാണപ്പെടുന്ന നേർത്ത മുള്ളുകളാണ് ശരീരം ചുവന്ന് തടിച്ച് വേദന അനുഭവപ്പെടുന്നതിന്റെ കാരണം. നീറോടോക്സിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് ഷോക്കടിച്ചതുപോലുള്ള വേദന ഉണ്ടാക്കുന്നത്. കേന്ദ്ര നാഡീ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന നീറോടോക്സിൻ മരണത്തിലേക്ക് പോലും നയിച്ചേക്കാം. മുള്ളുകൾ ഏറ്റ് അരമണിക്കൂറിന് ശേഷം വേദന തീവ്രമാവുകയും ചെയ്യും. എത്രയും വേഗം ശരീരത്തിലേറ്റ മുള്ളുകൾ എടുത്തു മാറ്റുകയാണ് വേദനയിൽ നിന്ന് രക്ഷനേടാനുള്ള മാർഗം. എന്നാൽ ചില മൃഗങ്ങൾക്കും, പക്ഷികൾക്കും ഉപകാരിയാണ് ഈ സസ്യം. പ്രാദേശിക ഭാഷയിൽ ജിംപി ജിംപി എന്നറിയപ്പെടുന്ന ആത്മഹത്യാ ചെടിയുടെ പഴം ഭക്ഷിച്ച് നിരവധി പ്രാണികളും, പക്ഷികളുമാണ് നിലനിൽക്കുന്നത്. അതിനാൽ ചെടിയെ പൂർണ്ണമായും നശിപ്പിക്കുന്നത് വലിയൊരു ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുന്നതിന് കാരണമാകും.
ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്റെ തെളിവാണെന്ന് കെ.സുധാകരൻ. നിർമ്മാണത്തിനായി ഇടപെടലുകൾ നടത്തിയ വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകി. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിംഗും നീക്കം ചെയ്യണമെന്നാണ് നിർദേശം.