ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രികയുടെ ശാസ്ത്രീയ പരിശോധന നടത്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രികയുടെ ശാസ്ത്രീയ പരിശോധന നടത്തും

Jan 21, 2023, 06:06 PM IST

അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രിക ആഭ്യന്തര വകുപ്പിന് കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം.

സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് വധഭീഷണി; സസ്പെൻഷനിലായ എഎസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തി 

Jan 21, 2023, 05:56 PM IST

സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്പെൻഷനിലായ മംഗലപുരം എ.എസ്.ഐ എസ്.ജയന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ജയൻ.

ജോജുവിന്റെ 'ഇരട്ട' വേഷം; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Jan 21, 2023, 06:24 PM IST

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന 'ഇരട്ട ' എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നിവരുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും.