രഹസ്യങ്ങളുടെ കടൽചുഴി! ചുരുളഴിയാത്ത ബർമുഡ ട്രായാംഗിൾ വിശേഷങ്ങളറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രഹസ്യങ്ങളുടെ കടൽചുഴി! ചുരുളഴിയാത്ത ബർമുഡ ട്രായാംഗിൾ വിശേഷങ്ങളറിയാം

Sep 22, 2022, 11:26 AM IST

"എന്റെ വടക്കുനോക്കി യന്ത്രം ദിക്കറിയാതെ ബുദ്ധിമുട്ടുന്നതും, കടലിൽ തീ ഗോളങ്ങൾ വീഴുന്നതും ഞാൻ കണ്ടു" ലോകം ചുറ്റാനിറങ്ങിയ കൊളംബസിന് അമേരിക്കൻ തീരമായ ബാഹാമാസിൽ വച്ചുണ്ടായ അനുഭവങ്ങളുടെ ഡയറികുറിപ്പിന്റെ ഭാഗമാണിത്. വടക്കേ അമേരിക്കയുടെ ഫ്ലോറിഡാ തീരത്ത് നിന്ന് തെക്കൻ ക്യൂബ, പ്യൂട്ടോറിക്ക, ബർമുഡ ദ്വീപുകൾ എന്നിവയുടെ നടവിലായി ത്രികോണാകൃതിയിൽ പരന്ന് സ്ഥിതി ചെയ്യുന്ന കടൽ ചുഴിയാണ് ബർമുഡ ട്രായാംഗിൾ. 500000 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കടലാഴിയിൽപ്പെട്ട് 50ഓളം വിമാനങ്ങളും, 20 ഓളം കപ്പലുകളുമാണ് കാണാതായത്. 1918 മാർച്ചിൽ അമേരിക്കൻ നാവികസേനയുടെ യു എസ് എസ് സൈക്ലോപ്സ് എന്ന കാർഗോ കപ്പൽ 300ലേറെ ജീവനക്കാരുമായി ബർമുഡ ട്രയാംഗിളിന്റെ ആഴങ്ങളിൽ കാണാതായതോടെയാണ് കടൽ ചുഴിയെക്കുറിച്ച് ലോകമറിയുന്നത്.1945 ഡിസംബറിലെ ഫ്ലൈറ്റ് 19 എന്ന 5 വിമാനങ്ങളുടെ തിരോധനം ബർമുഡ ട്രായാംഗിളിനെക്കുറിച്ചുള്ള കഥകളിൽ കൂടുതൽ ദുരൂഹമായി . ഈ വിമാനങ്ങളെ അന്വേഷിച്ചിറങ്ങിയ പിബിഎം മറൈനർ വിമാനവും 13 അംഗങ്ങളും ചുഴിയിൽ പെട്ടുവെന്നും ലോകം വിശ്വസിച്ചു. പിന്നീട് കെട്ടുകഥകളുടെ പരമ്പര തന്നെ വരുകയായിരുന്നു. അന്യഗ്രഹ ജീവികളാണ് തിരോധാനങ്ങൾക്ക് പിന്നിലെന്ന് ഒരു കൂട്ടർ വാദിക്കുകയുണ്ടായി. 1947 ൽ കെന്നത്ത് അർനോൾഡ് എന്ന പൈലറ്റ് ഈ ഭാഗത്ത് പറക്കും തളികകൾ കണ്ടു എന്ന് പറഞ്ഞതോടെ ഈ വാദം ആഘോഷിക്കപ്പെടുകയായിരുന്നു. പിന്നീട് ഈജിപ്ഷ്യൻ പിരമിഡുകൾ മുതൽ മായൻ വിഭാഗക്കാരുടെ നിധി വരെ കഥകളിൽ വന്നു പോയി. ബർമുഡാ ട്രായാംഗിളിന്റെ ഭാഗത്ത് നിന്നും നാവികർ കണ്ടെടുത്ത ആളില്ലാക്കപ്പലുകളുടെ ചുരുളഴിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. 1872 ലെ മേരി സെലസ്റ്റി, 1921 ൽ കണ്ടെത്തിയ കരോൾ ഡിയറിംഗ്, 1935 ലെ ലാ ദഹാമ എന്നിവയെ ലോകം പ്രേതക്കപ്പലുകളെന്ന് പോലും വിളിച്ചു. ബർമുഡ ട്രായാംഗിളിന് കാരണം, കടലിൽ രൂപം കൊള്ളുന്ന അസാമാന്യ കാന്തിക ശക്തിയാണെന്ന് വിശ്വസിച്ചിരിക്കെയാണ്, ജലസാന്ദ്രത കുറക്കുന്ന മീഥെയ്ൻ ഹൈഡ്രേറ്റ് വാതക സാന്നിധ്യത്തെക്കുറിച്ച് ഗവേഷകർ ചിന്തിക്കുന്നത്. കൂറ്റൻ തിരമാലകൾക്കും, കടൽ പതഞ്ഞുയരുന്നതിന് പോലും ഈ വാതക സ്ഫോടനം കാരണമാകുന്നു എന്നവർ കണ്ടെത്തി. പരീക്ഷണങ്ങളും ഇത് ശരി വച്ചു വളരെകാലങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ശാസ്ത്രജ്‌ഞനായ കാൾ ക്രൂസെൽനിക്കി ഈ മേഖലയിലെ കാലാവസ്ഥയും, പൈലറ്റിനും, നാവികർക്കുമുണ്ടാകുന്ന തെറ്റുകളുമാണ് അപകട കാരണമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നുവെങ്കിലും ബർമുഡ ട്രായാംഗിൾ ഇന്നും നിഗൂഢമാണ്.

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; 'ആന്‍ഡ്രോയ്ഡ് പാത്തൂട്ടി' നാട്ടിലെ താരം

Sep 22, 2022, 09:20 AM IST

വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും, പത്രം മുറികളിൽ എത്തിക്കുന്നതും 'പാത്തൂട്ടി' എന്ന റോബോട്ട്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ, മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും താരമാണ്. പാത്തൂട്ടി യാന്ത്രികമായും മാനുവലായും പ്രവർത്തിക്കും.

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Sep 22, 2022, 09:36 AM IST

ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ, വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നും, ഹിന്ദു സമുദായത്തിൽ നിന്നുമുള്ള അംഗങ്ങൾ സമിതിയിൽ ഉണ്ടാകും.