കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ഒരു കട
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ഒരു കട

Aug 6, 2022, 10:14 AM IST

കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമാകുമ്പോൾ കടയിലെ മാമാണി കുഞ്ഞിപ്പാക്ക് തിരക്കാണ്. 50 വർഷത്തിലേറെയായി ഉപ്പ നടത്തിയ കടയിൽ കുഞ്ഞിപ്പ ചേർന്നത് പതിമൂന്നാം വയസ്സിലാണ്. ഇപ്പോൾ അദ്ദേഹത്തിന് 68 വയസ്സായി. മഴ ശക്തമായതോടെ ദിവസേന 70 കുടകളെങ്കിലും ഇവിടെ പണിയ്ക്കായി എത്തുന്നുണ്ട്.

ഡീസലിനും പെട്രോളിനും പിന്നാലെ സി.എന്‍.ജി വിലയും കുതിക്കുന്നു

Aug 6, 2022, 10:11 AM IST

ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരു കിലോയ്ക്ക് 4 രൂപ വർദ്ധിച്ച് 91 രൂപയായി. കഴിഞ്ഞ 4 മാസത്തിനിടെ 16 രൂപയാണ് സിഎൻജിയ്ക്ക് കൂടിയത്. വില വർദ്ധനവുണ്ടായിട്ടും നിലവിൽ ക്ഷാമമില്ലെന്നും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ ഓയിൽ അദാനി അധികൃതർ പറഞ്ഞു.

കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നു

Aug 6, 2022, 10:23 AM IST

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കും റേഡിയോ കോളർ ഘടിപ്പിക്കുന്നു. നമീബിയയിൽ നിന്ന് പുതുതായി വരുന്ന ചീറ്റകളെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടെത്താനാണ് റേഡിയോ കോളറുകൾ ഘടിപ്പിച്ചിക്കുന്നത്. 10 പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കുമാണ് റേഡിയോ കോളറുകൾ ഘടിപ്പിക്കുക.