കാലുകളിൽ ഫുട്ബോൾ ആവേശം നിറച്ച് അബ്ദുല്ല നടക്കുന്നു ലോകകപ്പിലേക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാലുകളിൽ ഫുട്ബോൾ ആവേശം നിറച്ച് അബ്ദുല്ല നടക്കുന്നു ലോകകപ്പിലേക്ക്

Sep 20, 2022, 09:01 PM IST

സൗദി പൗരനായ അബ്ദുല്ല അൽ സലാമി ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി. ഈ മാസം 9 നാണ് അൽ സലാമി ജിദ്ദയിൽ നിന്ന് യാത്ര ആരംഭിച്ചത്. 1,600 കിലോമീറ്റർ താണ്ടി സൗദിയിലെ സൽവ ബോർഡർ ക്രോസിങ്ങിലൂടെ വേണം ഖത്തറിന്റെ അബു സമ്ര കര അതിർത്തിയിലേക്ക് എത്താൻ. തന്‍റെ യാത്രാനുഭവങ്ങളും ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അടുത്ത 60 ദിവസത്തിനുള്ളിൽ അദ്ദേഹം ദോഹയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. നവംബർ 22ന് ഉച്ചക്ക് ഒരു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്‍റീനയും തമ്മിലുള്ള ആദ്യ മത്സരം നടക്കും. ഫിഫ ലോകകപ്പ് കാണാൻ നടക്കുന്ന രണ്ടാമൻ ആണ് അൽ സലാമി. സാഹസികനായ സാന്‍റിയാഗോ സാഞ്ചസ് കോഗിഡോയാണ് ഒന്നാമൻ. സാന്‍റിയാഗോ നടക്കാൻ തുടങ്ങിയിട്ട് 8 മാസത്തിലേറെയായി. അടുത്തിടെയാണ് അദ്ദേഹം ഇറാഖിലെത്തിയത്. 

ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

Sep 20, 2022, 04:18 PM IST

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ദുരന്തഫലങ്ങള്‍ അനുഭവിച്ച് ജപ്പാന്‍. രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ഏകദേശം 9 ദശലക്ഷം ആളുകളെ ഒഴിപ്പിച്ചിരുന്നു.

സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

Sep 20, 2022, 04:13 PM IST

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ.