എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; പ്രതികരണവുമായി എം.വി. ഗോവിന്ദൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; പ്രതികരണവുമായി എം.വി. ഗോവിന്ദൻ

Sep 22, 2022, 12:55 PM IST

എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി അറസ്റ്റിലായതോടെ പ്രതിപക്ഷത്തിന്‍റെ നുണപ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും, പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും, അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്ത്

Sep 22, 2022, 12:33 PM IST

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

Sep 22, 2022, 01:05 PM IST

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ, യുഎസ് ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.