പീഡിപ്പിച്ച പ്രതി 16 കാരിയെ വിവാഹം കഴിച്ച സംഭവം; 4 പേർക്കെതിരെ കൂടി കേസെടുത്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പീഡിപ്പിച്ച പ്രതി 16 കാരിയെ വിവാഹം കഴിച്ച സംഭവം; 4 പേർക്കെതിരെ കൂടി കേസെടുത്തു

Jan 24, 2023, 11:09 AM IST

നെടുമങ്ങാട് പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിയെ കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ 4 പേർക്കെതിരെ കൂടി കേസെടുത്തു. വരന്‍റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതിചേർത്തിട്ടുണ്ട്. ഡിസംബർ 18ന് നെടുമങ്ങാട് പനവൂരിൽ വച്ചായിരുന്നു വിവാഹം.

ഫുട്ബോള്‍ ചരിത്രത്തിലാദ്യം; മത്സരത്തിൽ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി

Jan 24, 2023, 10:43 AM IST

ചരിത്രത്തിലാദ്യമായി ഒരു ഫുട്ബോൾ മത്സരത്തിൽ വെള്ള കാർഡ് ഉപയോഗിച്ച് റഫറി. പോർച്ചുഗലിൽ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. റഫറി കാതറീന കാംപോസ് ആണ് വെള്ള കാർഡ് കാണിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്ബോൾ താരത്തിന് വൈദ്യസഹായം നൽകാനാണ് കാർഡ് ഉപയോഗിച്ചത്.

ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ ഒരു തരത്തിലും അനുവദിക്കരുത്: വി മുരളീധരൻ

Jan 24, 2023, 11:15 AM IST

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി.വൈ.എഫ്.ഐ ആഹ്വാനം വെല്ലുവിളിയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.