മലയാള സിനിമാതാരം ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. ലാലു അലക്സിനെ കൂടാതെ പരേതയായ ലൗലി, ലൈല, റോയ് എന്നിവർ മക്കളാണ്. മരുമക്കള്‍: ബെറ്റി, സണ്ണി സംസ്കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ഈ വാര്‍ത്ത കൂടി വായിക്കൂ മമ്മൂട്ടിക്കൊപ്പം 'ഏജന്റ് ടീന'
പശ്ചിമേന്ത്യൻ തീരത്ത്, കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്ന നിഗമനം ശരിവച്ച്, കാലാവസ്ഥാ മാറ്റം. ഉയരത്തിൽ വളരുന്ന ഉയർന്ന സംക്രമണ ശേഷിയുളള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം, കേരളത്തിനോട് ചേർന്നുള്ള കടൽത്തീരത്ത് കൂടുതൽ ദൃശ്യമാണ്. ഇവ മേഘവിസ്ഫോടനത്തിന് കാരണമായേക്കാം.
കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറുതായി പൊട്ടൽ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകൾ മാറി നിൽക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകൾ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തിൽ നിന്നിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു..