നടന്‍ സജീദ് പട്ടാളം അന്തരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

Aug 6, 2022, 10:20 PM IST

നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. വെബ്‌സീരീസിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്.വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്

2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന് വെങ്കലം

Aug 6, 2022, 09:57 PM IST

2022ലെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 60 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ജിനെ കീഴടക്കിയാണ് വെങ്കലം നേടിയത്.

ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹൻലാൽ

Aug 7, 2022, 07:18 AM IST

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാൻ നടൻ മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ. സംവിധായകൻ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ എത്തിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹൻലാൽ നാവികസേനാംഗങ്ങളെ കാണുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.