കാസർകോട് വിജിലൻസ് ഇൻസ്പെക്ടറായിരുന്ന സിബി തോമസിനെ വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു. നിരവധി അവാർഡുകൾ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷവസ്തുക്കളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്ന്, ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉടൻ പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടു.
വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.