നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി

Sep 22, 2022, 10:56 AM IST

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന്, അതിജീവിത ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Sep 22, 2022, 10:39 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കുന്നു

Sep 22, 2022, 11:09 AM IST

ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ്, ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചത്.