നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം അഭിഭാഷകരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. 39 സാക്ഷികളിൽ 27 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. വിലക്കിയ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
തെലുങ്ക് നടൻ സുധീർ വർമ്മ (33) വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായി തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.