നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Sep 19, 2022, 09:53 AM IST

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ

പാകിസ്ഥാനിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

Sep 19, 2022, 09:26 AM IST

മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ ജലജന്യ രോഗങ്ങളുടെ ആസന്നമായ രണ്ടാമത്തെ ദുരന്തത്തെക്കുറിച്ച്, ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലുടനീളമുള്ള ജനങ്ങൾ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

എലിസബത്ത് രാജ്ഞിക്ക് വിട നൽകാൻ ലോകം;സംസ്കാരം ഇന്ന് രാത്രിയോടെ

Sep 19, 2022, 07:28 AM IST

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിടപറയും. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടക്കുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ, രാത്രി 12 മണിയോടെ മൃതദേഹം സംസ്കരിക്കും.