മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ഉപാസന സിംഗ് കോടതിയിൽ. വ്യാഴാഴ്ചയാണ് താരത്തിനെതിരെ ഉപാസന കോടതിയെ സമീപിച്ചത്. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കാൻ ഹർനാസ് കരാർ ഒപ്പിട്ടെങ്കിലും പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇംഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രാത്രി 12.30ന് നടക്കുന്ന ആഴ്സനൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് പ്രീമിയർ ലീഗ് തുടങ്ങുക. രാത്രി 12ന് ബയേൺ-ഫാങ്ക്ഫർട്ട് മത്സരത്തോടെ ബുന്ദസ്ലിഗ തുടങ്ങും.