പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്തത്തിനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന് അറിയിച്ചു. ഓഗസ്റ്റ് 9 മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താല്‍ ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവച്ചു..
ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവം. രാത്രി 11 മണിയോടെ റോഡിലെ വളവിലായിരുന്നു അപകടം. രാത്രി തന്നെ ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണ് റിപ്പോർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയായതിനാല്‍ ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുകയാണ്