ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിനടുത്തുള്ള സത്യമംഗലം വനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ബംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്നു ശ്രീ ശ്രീ രവിശങ്കറും സംഘവും. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി മാനസികാവസ്ഥയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇഷ്ടപ്പെടാത്തത് ആരും കാണരുതെന്നത് സ്വേച്ഛാധിപത്യ നിലപാടാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പോലീസ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പിതാവിന്റെ ചിത്രമാണ് ചോർന്നത്. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. പ്രതികളുടെ ഫോട്ടോ പോലീസ് നേരത്തെ ചോർത്തിയതായി ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു.