ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരു കിലോയ്ക്ക് 4 രൂപ വർദ്ധിച്ച് 91 രൂപയായി. കഴിഞ്ഞ 4 മാസത്തിനിടെ 16 രൂപയാണ് സിഎൻജിയ്ക്ക് കൂടിയത്. വില വർദ്ധനവുണ്ടായിട്ടും നിലവിൽ ക്ഷാമമില്ലെന്നും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ ഓയിൽ അദാനി അധികൃതർ പറഞ്ഞു.
ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണ് റിപ്പോർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയായതിനാല്‍ ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുകയാണ്
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കും റേഡിയോ കോളർ ഘടിപ്പിക്കുന്നു. നമീബിയയിൽ നിന്ന് പുതുതായി വരുന്ന ചീറ്റകളെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടെത്താനാണ് റേഡിയോ കോളറുകൾ ഘടിപ്പിച്ചിക്കുന്നത്. 10 പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കുമാണ് റേഡിയോ കോളറുകൾ ഘടിപ്പിക്കുക.