മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ആറുമാസത്തിനുള്ളിൽ നിർദ്ദിഷ്ട തൊഴിലുകളിൽ 70 ശതമാനവും തദ്ദേശീയരായിരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ ഇത് സാരമായി ബാധിക്കും.
രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മെലിഞ്ഞ ആളുകളെ മാത്രമേ സെലക്ടർമാർ ആഗ്രഹിക്കുന്നുള്ളൂവെങ്കിൽ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്നും ഗവാസ്കർ വിമർശിച്ചു.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്റും. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം കേൾക്കാതെ ഉത്തരേന്ത്യയിലേതിന് സമാനമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.