പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന കാഴ്ചക്കാണ് 55,000 ആളുകൾ പങ്കെടുത്ത ടാറ്റാ മുംബൈ മാരത്തോൺ സാക്ഷിയായത്. 80 വയസ്സുള്ള ഒരു മുത്തശ്ശിയായിരുന്നു മാരത്തോണിൻ്റെ ശ്രദ്ധാകേന്ദ്രം. സാരി ധരിച്ച് സ്നീക്കേഴ്സിൽ ഓടുന്ന 80 കാരിയായ ഭാരതിയുടെ വീഡിയോ ചെറുമകൾ ഡിംപിൾ മേത്ത ഫെർണാണ്ടസാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും നേടി ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിൻ-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.
മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.