കുറഞ്ഞ റീചാർജ് നിരക്കുകൾ ഉയർത്തി ഭാരതി എയർടെൽ. ഇത്തവണ, രാജ്യത്തുടനീളമുള്ള ഏഴ് സർക്കിളുകളിൽ മിനിമം റീചാർജ് നിരക്ക് 155 രൂപയായി ഉയർത്തി. 99 രൂപയുടെ റീചാർജ് പ്ലാൻ നിർത്തലാക്കുകയാണ് ചെയ്തത്. ഇതോടെ ഈ സർക്കിളുകളിലെ കുറഞ്ഞ നിരക്കിൽ ഒറ്റയടിക്ക് 57 ശതമാനം വർധനവുണ്ടായി.
കഫേ കോഫി ഡേയ്ക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി. പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 സ്ഥാപനങ്ങളിൽ നിന്ന് അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് 3,500 കോടി രൂപ വകമാറ്റിയതായും ഇത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കിയതായും സെബി കണ്ടെത്തി.
ഇന്ത്യയിലെ നേതാക്കൾക്കിടയിൽ നിഗൂഢമായ ഒരു ജീവിതമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റേത്. അതേ നിഗൂഢതയാണ് അദ്ദേഹത്തിന്റെ കുഞ്ഞിക്കാറിന്റെ കാര്യത്തിലുമുള്ളത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഓസ്റ്റിൻ കാറിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി സർക്കാർ അന്വേഷണം ആരംഭിച്ചു. കൊൽക്കത്തയിൽ നിന്ന് ബർമയിലേക്ക് ഈ കാറിലാണ് അദ്ദേഹം യാത്ര ചെയ്തത്.