അജിത്ത് - മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അജിത്ത് - മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

Sep 21, 2022, 07:55 PM IST

അജിത്തിൻ്റെ പുതിയ ചിത്രമാണ് 'തുനിവ്'. ചിത്രത്തിൻ്റെ പോസ്റ്ററും പുറത്ത് വിട്ടു. ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

മെഡി.കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല: പി.മോഹനൻ

Sep 21, 2022, 07:49 PM IST

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ സിപിഎം ന്യായീകരിക്കുന്നില്ലെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റര്‍. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സിപിഎം അതിരൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനത്തിൽ കൂടുതൽ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്..

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി അടുത്ത വർഷം; പ്രവർത്തന കേന്ദ്രം ബീഹാർ

Sep 21, 2022, 08:01 PM IST

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം 'ലോക് താന്ത്രിക് ദൾ' എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം ബീഹാർ ആയിരിക്കും. മറ്റ് പാർട്ടികൾക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ, ഇനി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.