കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നാളെ അവധി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടാവില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സമ്പദ്വ്യവസ്ഥ ട്രാക്കിലാണെന്നും വളർച്ചയുണ്ടെന്നും രഘുറാം രാജൻ പറഞ്ഞിരുന്നു. എന്നാൽ, ഈ വളർച്ച തൊഴിലില്ലാത്ത വളർച്ചയാണെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.എല്ലാ സമ്പദ്വ്യവസ്ഥയേയും സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമർഹിക്കുന്നത
കേന്ദ്ര സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയര്‍ത്തുകയും വേണമെന്ന് സി.പി.ഐ.എം. തൊഴിലില്ലാഴ്മ രൂക്ഷമാകുമ്പോഴും പത്ത് ലക്ഷത്തിലധികം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.‘രാജ്യത്ത് 20 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.