പശുവിനെ കശാപ്പുചെയ്യുന്നത് നിർത്തിയാൽ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. കന്നുകാലിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അമീനിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസാണ് പശു അമ്മയാണെന്നുൾപ്പെടെ വിവാദമായ വിധി പ്രസ്താവിച്ചത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷിനെ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരവും മുൻ പിസിബി ചെയർമാനുമായ റമീസ് രാജ. 2019ലെ ഏകദിന ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് മാതൃകയാണെന്നും റമീസ് ചൂണ്ടിക്കാട്ടി.