ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണം; പി ടി ഉഷക്ക് കത്തയച്ച് ഗുസ്തി താരങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണം; പി ടി ഉഷക്ക് കത്തയച്ച് ഗുസ്തി താരങ്ങൾ

Jan 20, 2023, 05:07 PM IST

ദേശീയ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ സമീപിച്ചു. ഇത് സംബന്ധിച്ച് ഐഒഎ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് താരങ്ങൾ കത്തയച്ചു.

ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരണപ്പെട്ടു

Jan 20, 2023, 05:02 PM IST

ജോഷിമഠിലെ വാഹനാപകടത്തിൽ മലയാളി വൈദികൻ മരണപ്പെട്ടു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി എബ്രഹാമാണ് മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം അപകടത്തിൽ മരിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Jan 20, 2023, 05:11 PM IST

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോവിഡ് വാക്സിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താനും വിപരീത ഫലമുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന നിബന്ധന ഉണ്ടാക്കാനും കമ്പനി ശ്രമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.