ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കും

Jan 23, 2023, 10:01 AM IST

ഗുസ്തി ഫെഡറേഷന്‍റെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയും. ഭാരവാഹികൾക്കെതിരായ ആരോപണങ്ങളിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുമായി സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞു വീണു; അപകടം ഉരുൾപ്പൊട്ടലിനു സമാനം

Jan 23, 2023, 10:37 AM IST

എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകർന്നത്.

കാലിഫോർണിയ വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2023, 10:24 AM IST

കാലിഫോർണിയ മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ നടന്ന വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മോണ്ടെറി പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ടോറൻസിൽ പാർക്കിലാണ് അക്രമിയെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.