അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

Sep 19, 2022, 07:43 PM IST

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽനിന്ന് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്നു രാവിലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദേശികൾക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന

Sep 19, 2022, 08:39 PM IST

വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കാൻ ചൈന. പുതിയ കരട് പ്രകാരം ടൂർ ഏജൻസികൾ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സ്വമേധയാ തിരഞ്ഞെടുത്ത തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും കഴിയും. 2020ലാണ് ചൈന അതിർത്തികൾ അടച്ചത്.

ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, പോകാന്‍ വേണമെങ്കില്‍ എന്‍റെ കാറും നല്‍കാമെന്ന് കമൽനാഥ്

Sep 19, 2022, 08:36 PM IST

കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാര്‍ട്ടി വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം പോയി അവരുടെ ഭാവി നന്നാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ബിജെപിയിൽ ചേരാൻ പോകുന്നതിന് ഞാൻ അവർക്ക