ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു

May 11, 2022, 08:08 AM IST

അറിയപ്പെടുന്ന ഗെയിമിംഗ് കമ്പനിയായ ഇഎ സ്പോർട്സ് ഫിഫയുമായി വേർപിരിയുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിന് ഇതോടെ അന്ത്യം കുറിക്കുന്നു. ഈ വർഷത്തെ ഖത്തർ ലോകകപ്പിന് മുമ്പ് പുറത്തിറങ്ങുന്ന ഫിഫ 23 ഇ എ സ്പോർട്സിന്റെ അവസാന ഫിഫ മത്സരമായിരിക്കും.

അഞ്ച് വര്‍ഷത്തിനകം ആഗോള താപനില 1.5 ഡിഗ്രി ഉയർന്നേക്കും

May 11, 2022, 07:55 AM IST

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയിൽ കൂടുതൽ ഉയരും. യുകെയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഓഫീസിൻറെ റിപ്പോർട്ട് പ്രകാരം 2022-26ൽ റെക്കോർഡ് താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2015ൽ ആഗോള താപനിലയിൽ ശരാശരി ഒരു ഡിഗ്രിയിലധികം വർദ്ധനവുണ്ടായത് ഒരു നല്ല ലക്ഷണമല്ല.

IPL മാനിയ: പ്ലേ ഓഫ് ഉറപ്പാക്കാന്‍ രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ

May 11, 2022, 11:08 AM IST

ഐപിഎല്‍ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് മറുവശത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് 10 പോയിന്റുള്ളതിനാല്‍ മുന്നിലെത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. ഓപ്പണിംഗ് പങ്കാളിയെ ഇടക്കിടെ മാറ്റേണ്ടിവരുന്ന ഡേവിഡ് വാര്‍ണറുടെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നുണ്ട് ഡല്‍ഹി.സന്തുലിത ടീമാണെങ്കിലും ജോസ് ബട്‌ലറെ ആശ്രയിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. നായകന്‍ സഞ്ജുവും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്‌സാളും റണ്‍സടിച്ചാല്‍ നാട്ടിലേക്ക് മടങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ അഭാവം മറികടക്കാം. ബൗളിംഗില്‍ ആശങ്കയില്ല രാജസ്ഥാന്.സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു.