അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും, കമ്പനികളില്‍ ഉടമസ്ഥാവകാശവും ഉണ്ടെന്ന, വന്‍ വെളിപ്പെടുത്തലുമായി മുംബൈ ആദായ നികുതി വകുപ്പ്. എന്നാൽ തന്റെ കൈവശം സമ്പത്തൊന്നുമില്ലെന്നും, ആഭരണങ്ങള്‍ വിറ്റാണ് കോടതിച്ചെലവുകള്‍ വഹിച്ചതെന്നും, അംബാനി നേരത്തെ യുകെ കോടതിയെ അറിയിച്ചിരുന്നു.
റിപ്പോ നിരക്കും, കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ മാസങ്ങളില്‍, പണപ്പെരുപ്പനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്. 0.50 ശതമാനം വർദ്ധനവോടെ, റിപ്പോ നിരക്ക് 4.90 ശതമാനമായി. റിസർവ് അനുപാതം 4.5 ശതമാനമായി.
ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, അല്ലെങ്കില്‍ ബാഡ് ബാങ്ക് ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക കമ്പനിയാണ് ബാഡ് ബാങ്ക്.