കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സ്ഥാനവും, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നാണ് രാജി.
പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമണങ്ങളിലെ നഷ്ട്ടപരിഹാരം ഈടാക്കാനായി ജപ്തി ചെയ്ത സ്വത്തിന്റെ ഉടമകൾക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന്.