ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു

Sep 21, 2022, 09:18 AM IST

കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാർ, തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലർക്ക് ടി.സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ കലക്ടർ സസ്പെൻഡ് ചെയ്തു. ഇരുവരും അടുത്തയിടെ വിവാഹിതരായിരുന്നു. പദ്മകുമാർ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്തതാണ് സ്മിതയ്ക്ക് എതിരെയുള്ള കുറ്റം. പദ്മകുമാറിന്റെ ആദ്യ ഭാര്യ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ.

മുഖ്യമന്ത്രി കസേരയൊഴിയാന്‍ തത്ക്കാലം തീരുമാനിച്ചിട്ടില്ല, രാജസ്ഥാനില്‍ സേവനം തുടരും: ഗെഹ്‌ലോട്ട്

Sep 21, 2022, 09:21 AM IST

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ നിലനില്‍ക്കെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്നലെ രാത്രിയോടെ സംസ്ഥാനത്തെ എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.പാര്‍ട്ടി അധ്യക്ഷനായി ഗെലോട്ട് ദല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്

തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ എതിർപ്പ്

Sep 21, 2022, 09:28 AM IST

വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മിക്കവരും.