അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ മരിച്ചതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മോണ്ടെറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസത്തെ വാടക നൽകാതെയാണ് പ്രതി സ്ഥലം വിട്ടത്. അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷിനെ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്.