ജമ്മു കശ്മീരിൽ ആശങ്കയുയർത്തി തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ശ്രീനഗറിലെ ഈദ്ഗാഹിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്ക് തകർപ്പൻ ജയം. 3-1നാണ് ഗോവയുടെ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണിത്. 35-ാം മിനിറ്റിൽ ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ ലീഡ് നേടി. 51-ആം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും പകരക്കാരൻ റെദീം തലാങ് ഗോവയ്ക്ക് വിജയഗോൾ നേടികൊടുത്തു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. വിചാരണ നടപടികൾ കോടതി വേഗത്തിൽ പൂർത്തിയാക്കി. പോക്സോ കേസുകളിൽ 100 വർഷം വരെ തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.