കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ, 57 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ അൻഷു മാലിക് വെള്ളി മെഡൽ നേടി. ഫൈനലിൽ സ്വർണം നേടാൻ ഉറച്ച് ഇറങ്ങിയ അൻഷു, തോൽവിയോടെ വെള്ളി മെഡൽ ഉറപ്പിച്ചു. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ്, ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.
കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ടു വർഷം പൂർത്തിയായ ദിനത്തിലാണ് കോൺഗ്രസ് ഇത്തരത്തിൽ കറുപ്പണിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. 2020 ഓഗസ്റ്റ് 5നാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്.‘‘എല്ലാ ദിവസവും എന്തിനാണ് പ്രതി